---
title: "നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി ; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "Out of control car crashes into sidewalk; passenger barely escapes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323069/Out of control car crashes into sidewalk; passenger barely escapes"
published_at: "2025-10-28T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900d32c4e175_1000375520.png"
keywords: []
---

# നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി ; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** തൃശ്ശൂർ: സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി. റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനട യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12.14-നായിരുന്നു സംഭവം.

## Article Content

തൃശ്ശൂർ: സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി. റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനട യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12.14-നായിരുന്നു സംഭവം.

ചേലക്കര നാട്ടിയൻചിറ ജുമാമസ്‌ജിദിന് എതിർവശത്തുവെച്ച് കാൽനടയാത്രികൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ, വളവ് തിരിഞ്ഞ് അതിവേഗത്തിലെത്തിയ കാർ ബ്രേക്കിട്ടതോടെ കാറിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.

മഴ പെയ്തിരുന്നതിനാൽ കാർ തെന്നി നീങ്ങുകയും ചെയ്തു. കാനയ്ക്ക് മുകളിൽ സ്ഥാപിച്ച സ്ലാബിൽ ഇടിച്ചാണ് കാർ നിന്നത്. കാൽനടയാത്രക്കാരൻ ഇടിക്കാതിരിക്കാൻ ഓടിമതിലിനോട് ചേർന്നതിനാലും കാർ സ്ലാബിൽ ഇടിച്ച് വെട്ടിത്തിരിഞ്ഞതിനാലും വലിയ അത്യാഹിതം ഒഴിവായി.

വേഗത്തിൽ വന്ന കാറിനു മുന്നിലൂടെ കാൽനടയാത്രക്കാരനായ യുവാവ് റോഡിന്റെ മറുവശത്തേയ്ക്ക് ഓടിയതാണ് അപകടത്തിനിടയാക്കിയത്. തലനാരിഴയ്ക്കാണ് വാഹനം ഇയാളെ ഇടിക്കാതിരുന്നത്. നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323069/Out of control car crashes into sidewalk; passenger barely escapes)